തിരുവനന്തപുരം: ഓൺലൈന്‍ പെൺവാണിഭ സംഘത്തിലെ 13പേർ തിരുവനന്തപുരത്ത് പിടിയിലായി. ഒന്‍പത് പുരുഷൻമാരും നാല് സ്ത്രീകളെയുമാണ് പിടികൂടിയത്.
ഡി.ജി.പി മേൽനോട്ടം വഹിക്കുന്ന ഓപ്പറേഷൻ ബിഗ് ഡാഡിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പെൺവാണിഭസംഘത്തെ പിടികൂടാനായത്. ഇവരുടെ വലയിൽനിന്ന് എട്ട് സ്ത്രീകളെ രക്ഷിക്കാനായതായി പൊലീസ് പറഞ്ഞു.