കൊച്ചി: ജിഷ വധക്കേസിൽ അന്വേഷണം പുതിയ ദിശയിൽ. ജിഷയുടെ സഹപാഠികളുടെ ഡി.എൻ.എ പരിശോധനയടക്കം നടത്തിയാണ് പുതിയ അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.
അതേ സമയം, ജിഷ വധക്കേസിൽ ഉന്നത കോൺഗ്രസ് നേതാവിന് ബന്ധമുണ്ടെന്നാരോപിച്ച് സാമൂഹ്യപ്രവത്തകൻ ജോമോൻ പുത്തൻപുരക്കൽ മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി, സി.ഐ എന്നിവരെ മാറ്റുമെന്നും സൂചനയുണ്ട്.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം, സർക്കാരിന്റെ പ്രഥമപരിഗണന ജിഷ വധക്കേസിന്റെ അന്വേഷണമാണെന്ന് പ്രഖ്യാപിച്ചിരുന്നു.