തിരുവനന്തപുരം: പത്തു വർഷം പഴക്കമുളള, 2000 സി.സിയ്ക്കു മുകളിലുളള ഡീസൽ വാഹനങ്ങൾ നിരോധിച്ചു കൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ പുറത്തിറക്കിയ വിധിക്കെതിരേ കേരളം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി ഇന്നു രാവിലെ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.
വിഷയത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ നേരത്തേ തന്നെ പറഞ്ഞിരുന്നു, ഇന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായും തച്ചങ്കരി ചർച്ച നടത്തി.