തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പ്രോടേം സ്പീക്കറായി എസ്.ശർമ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. ജൂൺ രണ്ടിനാണ് എം എൽ എമാരുടെ സത്യപ്രതിജ്ഞ നടക്കുക. മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. പ്രോടേം സ്പീക്കറായ എസ്.ശർമ്മയാണ് സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടത്തുക.