കൊൽക്കത്ത: പശ്ചിമബംഗാളിൽ മമതാബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കും. തുടർച്ചയായ രണ്ടാം തവണയാണ് മമത അധികാരത്തിലെത്തുന്നത്.
കൊൽക്കത്തയിലെ റെഡ് റോഡിലാണ് സത്യപ്രതിജ്ഞാച്ചടങ്ങ് .ഇന്നലെ ഗവർണർ കെ.എൻ.ത്രിപാഠിയെക്കണ്ട് മമത എം.എൽ.എമാരുടെ പട്ടിക കൈമാറിയിരുന്നു. നാൽപ്പത്തിരണ്ടംഗ മന്ത്രിസഭയാണ് അധികാരമേൽക്കുക. 17 പുതുമുഖങ്ങളുള്ള മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂർത്തിയായിട്ടില്ല .