ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരമുളളയിൽ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ തുടരുന്നു. കനത്ത ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. 3 ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.
നൗഘാം മേഖലയിൽ പ്രത്യേക ദൗത്യ സേന തെരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ സൈനികർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. ലഭ്യമായ വിവരമനുസരിച്ച് ഇനി മൂന്നു ഭീകരർ കൂടി പ്രദേശത്തുളളതായി സൈന്യം അറിയിച്ചു.