ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധത്തിലെ ഗൂഢാലോചന വീണ്ടും അന്വേഷിക്കാൻ കേന്ദ്ര സർക്കാർ സി.ബി.ഐക്ക് നിർദ്ദേശം നൽകി. കേസിൽ തുടരന്വേഷണത്തിന് കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് നിർദ്ദേശിച്ചത്.
വടക്കൻ ജില്ലകളിൽ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.