തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തുതീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടത്തേണ്ടിയിരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ കഴിഞ്ഞ സർക്കാർ വീഴ്ച വരുത്തിയത് ഇപ്പോൾ വെല്ലുവിളി ഉയർത്തുന്നതായും യോഗം വിലയിരുത്തി. ആരോഗ്യം, തദ്ദേശം, ധനകാര്യം തുടങ്ങിയ വകുപ്പ് മന്ത്രിമാരും, മേധാവികളും യോഗത്തിൽ പങ്കെടുത്തു