തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവാകാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചതോടെ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകും. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെ.സി ജോസഫ് പ്രതിപക്ഷ ഉപനേതാവുമാകും. എന്നാല്‍ യു.ഡി.എഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി തന്നെ തുടരും.
വെള്ളിയാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് സ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തിയത്. യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്കിടയിലും ചെന്നിത്തലയെ നേതാവാക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്.