ഐസ് വാള്‍: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി ആദ്യ പാസഞ്ചര്‍ തീവണ്ടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഭൈരാബി നിന്നും സില്‍ചാര്‍ വരെ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ തീവണ്ടിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വൈകിട്ട് മൂന്നിന് ഷില്ലോംഗില്‍ നിന്ന് റിമോട്ട് കണ്ട്രോള്‍ വഴിയായാരുന്നു ഉദ്ഘാടനം.
2015-2016 കാലത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 545 കിലോമീറ്റര്‍ ബ്രോഡ്‌ഗേജ് പാതയാണ് കമ്മീഷന്‍ ചെയ്തത്. യു പി എ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 85 ശതമാനം വളര്‍ച്ചയാണ് ബ്രോഡ്‌ഗേജ് നിര്‍മ്മാണത്തിലുണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബ്രോഡ്‌ഗേജ് പാത കമ്മീഷന്‍ ചെയ്യുന്നതിന്റെ തോത് നേരത്തെ ഒരു ദിവസം 4.3 കിലോമീറ്റര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് 7.8 കിലോമീറ്ററായി ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017-18 ആകുമ്പോഴേക്കും ഇത് 13 കിലോമീറ്ററായും 201819 ല്‍19 കിലോമീറ്ററായും ഉയര്‍ത്താനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.