ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി പിണറായി വിജയന് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.
ശനിയാഴ്ച വൈകുന്നേരം നാലു മണിക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് നേരത്തെ പിണറായി വിജയന് സമയം ചോദിച്ചിരുന്നു.
കൂടിക്കാഴ്ച്ചയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കും. പുതുതായി ചുമതലയേറ്റ മുഖ്യമന്ത്രിയെന്ന നിലയില്‍ കേന്ദ്രത്തിന്റെ പിന്തുണ തേടും.
രാഷ്ട്രപതിയുമായും പിണറായി വിജയന് കൂടിക്കാഴ്ച നടത്തും