തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ പി.നസീറിനെ നീക്കം ചെയ്തു കൊണ്ട് സംസ്ഥാനസർക്കാർ ഉത്തരവായി. നസീറിനെ ചട്ടവിരുദ്ധമായി നിയമിച്ച യു.ഡി.എഫ് സർക്കാർ നടപടി മന്ത്രി കെ.ടി.ജലീലാണ് റദ്ദാക്കിയത്.
നേരത്തെ, നിയമനത്തെ ധന-നിയമ-പൊതുഭരണ വകുപ്പുകൾ എതിർത്തിരുന്നു. എയ്ഡഡ് കൊളേജ് അദ്ധ്യാപകനായ നസീറിനെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറായി ചട്ടവിരുദ്ധമായി നിയമിച്ച വാർത്ത ജനം ടിവിയാണ് പുറത്ത് വിട്ടത്.