ന്യൂഡൽഹി: മൂന്നാം വർഷത്തിലും തിളക്കം ഒട്ടും മങ്ങാതെ പ്രധാന മന്ത്രി നരേന്ദ്രമോദിയും എൻ.ഡി.എ സർക്കാരും. കേന്ദ്ര സർക്കാരിനുളള ജന പിന്തുണ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് എ.ബി.പി ന്യൂസ് ഐ.എം.ആർ.ബി ഇന്റർനാഷണൽ സർവെ ഫലം. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുളള എൻ.ഡി.എ 342 സീറ്റോടെ അധികാരത്തിലെത്തുമെന്നാണ് സർവെ പ്രവചിക്കുന്നത്.
എൻ.ഡി.എ സർക്കാർ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും ജനപിന്തുണ ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് എ.ബി.പി ന്യൂസും ഐ.എം.ആർ.ബി ഇന്റർനാഷണലും സംയുക്തമായി നടത്തിയ സർവെ വ്യക്തമാക്കുന്നത്. എൻ.ഡി.എ സർക്കാർ നടപ്പാക്കിയ ജനപ്രിയ പദ്ധതികൾ ജനം ഏറ്റെടുത്തതിന്റെ പ്രതിഫലനമാണ് സർവ്വെയിൽ പ്രകടമാകുന്നതെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് നിലവിലും ഏറ്റവും ജനപ്രിയനായ നേതാവ് പ്രധാന മന്ത്രി നരേന്ദ്രമോദി തന്നെയാണെന്നും സർവെ വിലയിരുത്തുന്നു. രാജ്യത്തെ 47ശതമാനം ആളുകളും തങ്ങളുടെ നേതാവായി മോദിയെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് 9 ശതമാനവും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 6 ശതമാനവും മാത്രമാണ് ജനപിന്തുണ. മാത്രമല്ല സർവ്വെയിൽ 49 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനത്തെ മികച്ചത് എന്നാണ് വിലയിരുത്തുന്നത്.
എൻ.ഡി.എ സർക്കാരിന്റെ പ്രവർത്തനം 36 ശതമാനം പേരും വളരെ നല്ലത് എന്നും വിലയിരുത്തുന്നു