തിരുവനന്തപുരം: നെൽവയൽ നികത്തുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ. നെൽ വയൽ ഡേറ്റാ ബാങ്ക് രൂപീകരണം ആറ് മാസത്തിനകം പൂർത്തിയാക്കും. കര നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ പദ്ധതി ആവിഷ്കരിക്കും.
ജൈവപച്ചക്കറി ഉല്പാദനം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാനത്തെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.