ന്യൂഡൽഹി: അസംഘടിത തൊഴിൽ മേഖലകളിലെ കുറഞ്ഞ വേതനം 500 രൂപയായി ഉയർത്തുന്ന കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാൻ കേന്ദ്രമിനിമം വേജസ് ബോർഡ് തീരുമാനിച്ചു. തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയയുടെ അദ്ധ്യക്ഷതയിൽ പുനസംഘടിപ്പിച്ച ബോർഡിന്‍റെ ആദ്യയോഗമാണ് തീരുമാനം കൈകൊണ്ടത്.