കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് കോഴിക്കോട്ട് ചേരും. ലീഗ് ഹൗസിൽ ഉച്ചയ്ക്ക് രണ്ടിന് ചേരുന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട.
സിറ്റിംഗ് സീറ്റുകളായ കൊടുവളളി, താനൂർ, തിരുവമ്പാടി എന്നിവിടങ്ങളിലെ പരാജയമാകും മുഖ്യ ചർച്ചാവിഷയം. മലപ്പുറം ജില്ലയിൽ പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നതും ചർച്ചയാകും. സ്ഥാനാർഥി നിർണയത്തിലെ അപാകതകൾ തിരിച്ചടിയായെന്നും യോഗത്തിൽ വിമർശനം ഉയർന്നേക്കും.