ന്യൂഡൽഹി: രാജ്യത്തെ കൊളളയടിച്ചവരാണ് വികസനത്തെ തടസപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസന വാദമാണോ തടസവാദമാണോ വേണ്ടതെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ടാണ് വികസനത്തെ തടയാൻ ശ്രമിക്കുന്നത്.എന്നാൽ കേന്ദ്ര സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ കുറിച്ച് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
എൻ.ഡി.എ സർക്കാർ രണ്ടു വർഷം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യാഗേറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചതിനൊപ്പം, രാജ്യവികസനത്തെ കുറിച്ചുളള സജീവ ചർച്ചകളും നടന്നു. അതോടൊപ്പം നടന്ന കലാവിരുന്ന് പരിപാടിയുടെ മാറ്റു കൂട്ടുന്നതായിരുന്നു.