ശ്രീനഗർ: ഹിസ്‌ബുൾ മുജാഹിദ്ദീൻ ഭീകരസംഘടനയുടെ മുഖ്യകമാന്റർ ബുർഹാൻ വാണിയുടെ സഹായിയായ താരിഖ് പണ്ഡിറ്റ്, പുൽവാമ പൊലീസിനു മുമ്പാകെ കീഴടങ്ങി. ഇയാൾ പിടിയിലായതോടെ ബുർഹാൻ വാണിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ജമ്മു കശ്മീരിലെ നിരവധി തീവ്രവാദപ്രവർത്തനങ്ങളിലെ മുഖ്യപങ്കാളിയായ താരിഖിന്റെ ഒരു ബന്ധു കഴിഞ്ഞ ഏപ്രിലിൽ സൈന്യവുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇയാൾക്കൊപ്പം ഹിസ്‌ബുൾ മുജാഹിദ്ദീനിൽ ചേർന്നു പ്രവർത്തനമാരംഭിച്ച താരിഖ്, അപ്രതീക്ഷിതമായാണ് പൊലീസിനു മുൻപിൽ കീഴടങ്ങിയത്. കീഴടങ്ങാൻ തയ്യാറാണെന്നു കാട്ടി ദൂതന്മാർ വഴി സേനയുമായി ബന്ധപ്പെടുകയായിരുന്നു.