കൊച്ചി: കോടികൾ വിലയുളള യൂറോയും രത്നങ്ങളും കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പിനൊരുങ്ങിയ ദമ്പതികൾ ആലുവയിൽ അറസ്റ്റിൽ.
ചെന്നൈ കേന്ദ്രീകരിച്ചുളള നവജീവന്‍ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റി എന്നവകാശപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ കവിതാ ജാസ്മിന്, ഭർത്താവ് സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആലുവ മുപ്പത്തടം സ്വദേശിയെ, യൂറോയുടെ ഫോട്ടോസ്റ്റാറ്റ് നൽകിയായിരുന്നു ദമ്പതികൾ കബളിപ്പിക്കാനൊരുങ്ങിയത്.