തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പൊന്നാനിയിൽ നിന്നുളള എം.എൽ.എയാണ് പി.ശ്രീരാമകൃഷ്ണൻ.
കോൺഗ്രസിലെ വി.പി.സജീന്ദ്രനായിരുന്നു എതിർ സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ ശ്രീരാമകൃഷ്ണന് 92 ഉം സജീന്ദ്രന് 46 ഉം വോട്ട് ലഭിച്ചു.