കോട്ടയം: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കോട്ടയം നഗരമധ്യത്തിലെ മത്സ്യച്ചന്ത ആധുനികവത്കരിക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം ഫണ്ട് നേരത്തേ അനുവദിച്ചിരുന്നെങ്കിലും നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലമാണ് ആധുനിക മത്സ്യച്ചന്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകിയത്.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള മത്സ്യച്ചന്ത നിര്മ്മാക്കാനാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയം രണ്ടു കോടി രൂപ അനുവദിച്ചത്. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നാളിതുവരെയായി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. നിലവിലെ മത്സ്യചന്ത താല്‍ക്കാലിക ഷെഡിലേക്ക് മറ്റാനുള്ള താമസമാണ് ഇതിനു കാരണമായത്. നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയായിരുന്നു ഇതിനു പിന്നില്‍. ഒടുവില്‍ എംജി റോഡില്‍ നിലവിലെ മത്സ്യച്ചന്തയ്ക്ക് എതിര്‍വശത്ത് തയ്യാറാക്കിയ താല്‍ക്കാലിക ഷെഡിലേക്ക് മത്സ്യങ്ങളും മറ്റും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഉടന്‍തന്നെ ആധുനിക രീതിയിലുള്ള മത്സ്യച്ചന്തയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങളോടെയുള്ള മത്സച്ചന്തയാകും കോട്ടയത്ത് തയ്യാറാവുക. മൊത്തവ്യാപാരത്തിനും ചെറുകിട വ്യാപാരത്തിനും പ്രത്യേക സ്റ്റാളുകള്‍, ആധുനിക ശീതീകരണ യൂണിറ്റുകള്‍, ഐസ് പ്ലാന്റുകള്‍, തൊഴിലാളികള്‍ക്കുള്ള വിശ്രമമുറി തുടങ്ങിയ സംവിധാനങ്ങളോടുകൂടിയതാകും പുതിയ മത്സ്യച്ചന്ത.