കാസർകോട്: കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ യന്ത്രവൽകൃത കൃഷിരീതി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ കർഷകർക്ക് വാടകയ്ക്ക് നൽകാനുള്ള സംരംഭവുമായി കാസർകോട് പെർള സഹകരണ ബാങ്ക് രംഗത്ത്.
നെൽകൃഷി ഉൾപ്പെടെയുള്ളവയ്ക്ക് ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാതായതോടെയാണ് നവീന യന്ത്രങ്ങൾ കർഷകർക്ക് ലഭ്യമാക്കാനുള്ള സംവിധാനം ബാങ്ക് ആവിഷ്കരിച്ചിരിക്കുന്നത്.