തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ മദ്യനയം അപ്രായോഗികമായിരുന്നുവെന്നും, അതു നടപ്പാക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നെന്നും മുൻ എക്സൈസ് മന്ത്രി കെ.ബാബു. തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന വിശകലന ക്യാമ്പിലായിരുന്നു വി.എം.സുധീരനെതിരേ നിശിതമായ വിമർശനമുയർത്തിക്കൊണ്ടുളള ബാബുവിന്റെ പ്രതികരണം.
ആദർശം പറഞ്ഞതു കൊണ്ട് പാർട്ടിയുണ്ടാകില്ലെന്നും, തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി സ്ഥാനമൊഴിഞ്ഞുവെന്നും, എന്നാൽ ഉത്തരവാദിത്വം പാർട്ടിക്കുമുണ്ടെന്നും ബാബു പറഞ്ഞു. തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.