ആലപ്പുഴ: ജലോത്സവത്തിന്റെ ആരവം ഉയരുകയായി. ഓളപ്പരപ്പിൽ കരുത്തുകാട്ടാനുറച്ച് ആനാരിചുണ്ടന്‍ നീറ്റിലിറക്കി. ചലച്ചിത്രലോകത്തെ കരുത്തിന്റെ പര്യായമായ ഭീമന്‍രഘു നീറ്റിലിറക്കു കർമ്മം ഉദ്ഘാടനം ചെയ്തു.
തുടർച്ചയായി നലുതവണ നെഹ്രുട്രോഫിയിൽ മുത്തമിട്ട കുമരകം ടൗൺ ബോട്ട് ക്ലബാണ് ഇക്കുറി ചുണ്ടനെ ജലപ്പോരിനെത്തിക്കുക.