തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ ശക്തമായ നിലപാടുമായി എ ഗ്രൂപ്പ്. ഉമ്മൻചാണ്ടി ഉത്തരവാദിത്തം ഏറ്റെടുത്തത് പോലെ പരാജയത്തിന്റെ ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡന്റും ഏറ്റെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പാർട്ടി ബൂത്തു തലം മുതൽ സംസ്ഥാന തലം വരെ പുനഃസംഘടിപ്പിക്കും. പരാജയം അന്വേഷിക്കാൻ നാലു സമിതികളെയും ഇന്ന് ചേർന്ന യോഗം ചുമതലപ്പെടുത്തി. മുല്ലപ്പെരിയാർ വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് വി.എം.സുധീരൻ പറഞ്ഞു.