തിരുവനന്തപുരം: മുപ്പത് ശതമാനം വിലക്കുറവിൽ ജനങ്ങൾക്ക് ജൈവപച്ചക്കറികൾ വിതരണം ചെയ്യുന്നതിനായി സംസ്ഥാനത്ത് ഹോർട്ടി കോർപ്പിന്റെ സ്റ്റാളുകൾ വിപുലപ്പെടുത്തുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ.
ജൈവപച്ചക്കറികളുടെ വിപണനത്തിനായി സർക്കാർ ജൈവ നയം രൂപീകരിക്കും. ഇതിന് ആവശ്യമായി വന്നാൽ നിയമനിർമ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഹോർട്ടികോർപ്പിന്റെ വിപണി ഇടപെടലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു വി.എസ്.സുനിൽ കുമാർ.