കോഴിക്കോട്: മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടാൻ സുപ്രീംകോടതി അനുമതി. സ്കൂൾ പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് സുപ്രീം കോടതി വിധി.
സമയം നീട്ടി നൽകണമെന്ന സർക്കാരിന്റെ ആവശ്യവും കോടതി തള്ളി. ബുധനാഴ്ചയ്ക്കകം സ്കൂൾ പൂട്ടി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
അതേ സമയം സ്കൂൾ അടച്ചു പൂട്ടാനുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തുടർ നടപടി ചർച്ച ചെയ്യാൻ സ്കൂൾ സംരക്ഷണ സമിതിയുടെ യോഗം അൽപ്പ സമയത്തിനകം ചേരും.