കൊച്ചി: ജിഷ വധകേസിൽ മാദ്ധ്യമ നിലപാടുകൾ പൊലീസിനെ സമ്മർദത്തിലാക്കുന്നുവെന്ന് ആലുവ റൂറൽ എസ്.പിയായി ചുമതലയേറ്റ ഉണ്ണിരാജൻ. ഗൗരവമുള്ള കേസുകളിൽ പൊലീസിന്റെ കാര്യക്ഷമമായ ഇടപെടൽ ഉറപ്പു വരുത്തുമെന്നും എസ്.പി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ജിഷ വധക്കേസിലെ പ്രാഥമിക തെളിവുകൾ നഷ്ടപ്പെട്ടത് തുടരന്വേഷണത്തെ ബാധിച്ചില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജിഷ വധകേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതിയെ പിടികൂടുമെന്നും അദേഹം പറഞ്ഞു. യതീശ് ചന്ദ്ര ഐ.പി.എസ് ചുമതലയേറ്റ ഉണ്ണിരാജന് ബാറ്റൺ കൈമാറി. ജിഷ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയാണ് ഉണ്ണിരാജൻ.