കോട്ടയം: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ സംസ്കാരം കുമരകം ആറ്റാമംഗലം പള്ളിയില്‍ വെച്ച് നടത്താന്‍ വിസമ്മതിച്ചത് കടുത്ത അനീതിയെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. മേരി ജോണ്‍ അഘൗരിയുടെ മൃതദേഹത്തോട് കാട്ടിയ അനാസ്ഥയ്ക്കെതിരെ പോലീസും കോടതിയും സ്വമേധയാ കേസെടുക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍ ജനം ടിവിയോട് പറഞ്ഞു.
മേരി ജോണ്‍ അഘൗരിയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ അനുവദിക്കാത്ത കുമരകം ആറ്റാമംഗലം പള്ളിയിയുടെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണെന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നിലപാട്. ഈ കുടുംബത്തിനു ലഭിക്കേണ്ട സാമൂഹിക നീതിയാണ് ഇവിടെ ഹനിക്കപ്പെട്ടതെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍ വ്യക്തമാക്കി.
ഇനി ഇത്തരം ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പെടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ശക്തമായ പ്രതിക്ഷേധവുമായി രംഗത്ത് വരുമെന്നും ജോസഫ് വെളിവില്‍ അറിയിച്ചു.