ന്യൂഡൽഹി: കെ.പി.സി.സി നേതൃത്വത്തിന്റെ കഴിവു കേടാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ പരാജയത്തിനുകാരണമെന്ന് തുറന്നടിച്ച് കെ.സുധാകരൻ.
കെ.പി.സി.സി നേതൃത്വത്തെ അഴിച്ചു പണിയുമെന്നാണ് പ്രതീക്ഷയെന്ന് കെ.സുധാകരൻ പറഞ്ഞു. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയാണ് തെരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടത്. ബി.ജെ.പി യടക്കമുള്ള രണ്ട് കേഡർ പാർട്ടികളെ നേരിടാൻ ശക്തമായ നേതൃത്വം വേണമെന്നും സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയിൽ കെ. സുധാകരൻ ആവശ്യപ്പെട്ടു.