ആലപ്പുഴ: ഹിന്ദു സന്യാസിമാർക്കെതിരെ വീണ്ടും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ആക്ഷേപവുമായി രംഗത്ത്. ഡൽഹിയിലെ ഉടുപ്പിടാത്ത അടിവസ്ത്രം ധരിക്കാത്ത സന്യാസിമാരെ കുറിച്ച് താൻ പറഞ്ഞിട്ടുണ്ടെന്നും ആ നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
ഇപ്പോഴും ചില ഹിന്ദു സന്യാസിമാർ വസ്ത്രം ധരിക്കാറില്ല. എന്നാൽ ക്രൈസ്തവ പുരോഹിതർ കാൽപാദം വരെ മൂടപ്പെട്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും ഇത് മറ്റുള്ളവർക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കാറില്ലന്നും ജി.സുധാകരൻ കുട്ടനാട്ടിൽ പറഞ്ഞു. നേരത്തേ ഹിന്ദുസന്യാസിമാർ അടിവസ്ത്രം ധരിക്കില്ലെന്ന സുധാകരന്റെ ആക്ഷേപം സമൂഹത്തിൽ വൻ പ്രതിഷേധത്തിനു വഴി വച്ചിരുന്നു.