കോഴിക്കോട്: പെരുമ്പാവൂരില്‍ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ തുമ്പുകണ്ടെത്താനാവാതെ പൊലീസ് കുഴങ്ങുകയാണെന്നും സംസ്ഥാനം ആവശ്യപ്പെട്ടാന്‍ കേന്ദ്രം കേസില്‍ ഇടപെടുമെന്നും ദേശീയ വനിതാകമ്മീഷന് ചെയര്‍പഴ്സൺ ലളിത കുമാരമംഗലം പറഞ്ഞു.
കണ്ണൂരും കോഴിക്കോട്ടും സ്ത്രീകള്‍ ഉള്‍പ്പെടെ സി.പി.എം ആക്രമണത്തിന് ഇരയാവരെ സന്ദര്‍ശിച്ചശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശം മുസ്ലീം വനിതകള്‍ക്കും ലഭിക്കണമെന്നും തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നതിനെതിരെ വനിതാകമ്മീഷന് സുപ്രീംകോടതിയില്‍ നിലപാട് അറിയിക്കുമെന്നും അവര്‍ കോഴിക്കോട് പറഞ്ഞു.