ശ്രീനഗർ: ജമ്മുകാശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ഒരു ഭീകരനെ കൂടി കീഴ്പെടുത്താനുണ്ടെന്നാണ് സൈനികവൃത്തങ്ങൾ നൽകുന്ന സൂചന.
ജമ്മു കാശ്മീരിലെ ബരാമുള്ള ജില്ലയിൽ സൊപോരെയിലാണ് ഭീകരാക്രമണമുണ്ടായത്. നാലുദിവസത്തിനിടെ ജമ്മുകശ്മീരിൽ തുടർച്ചയായി ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. അതേസമയം ജാർഖണ്ഡിലെ ഗിരീഡിയിൽ നക്സൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സി.ആർ.പി.എഫ് ജവാൻ കൊല്ലപ്പെട്ടു. രണ്ടിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്.