ദുബായ്: ദുബായ് സ്പോർട്സ് കൗൺസിലുമായി ചേർന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് യോഗാദിനം സംഘടിപ്പിക്കുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാകും വിപുലമായ ചടങ്ങ് സംഘടിപ്പിക്കുക. ജൂൺ പതിനെട്ടിനു സംഘടിപ്പിക്കുന്ന ചടങ്ങിൽ യോഗ ഗുരു ശ്രീ ബാബാ രാംദേവ് മുഖ്യാതിഥിയാകും.
യു.എ.ഇ കൂറ്റാതെ, സൗദി അറേബ്യ, കാനഡ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി ഇരുപതിനായിരത്തോളം അംഗങ്ങൾ ചറ്റങ്ങിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ജനറൽ അനുരാഗ് ഭൂഷൺ അറിയിച്ചു.
നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം കഴിഞ്ഞ വർഷം ഡൽഹിയിൽ ആചരിച്ചിരുന്നു. ഈ വർഷം ഭാരതം കൂടാതെ വിദേശത്തും യോഗ ദിനം വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്.