ദുബായ്: യുഎഇയില്‍ ബാല സംരക്ഷണ നിയമം നിലവില്‍ വന്നു. യുഎഇയില്‍ താമസിക്കുന്നവര്‍ക്കും വിനോദ സഞ്ചാരികളായി എത്തുന്നവര്‍ക്കും നിയമം ബാധകമാകും. കുട്ടികള്‍ക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനാണ് യുഎഇ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കുന്നത്.
കുട്ടികളെ ഉപദ്രവിച്ചാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് യുഎഇയില്‍ പ്രാബല്യത്തില്‍ ആയത്. മാനസികമായോ ശാരീരികമായോ കുട്ടികള്‍ക്കെതിരെയുള്ള എല്ലാ പീഡനങ്ങള്‍ക്കും ഈ നിയമമനുസരിച്ച് ശിക്ഷ ലഭിക്കും. യു.എ.ഇയില്‍ താമസക്കാരനോ വിനോദ സഞ്ചാരിയായോ എത്തുന്ന ഒരു കുട്ടിയും പീഡിപ്പിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെ, രാജ്യത്തെ മുഴുവന്‍ കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പോന്ന വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.
ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ക്കെല്ലാം നിയമമനുസരിച്ച് ശിക്ഷ ലഭിക്കും. നിയമലംഘകര്‍ക്ക് 5000 ദിര്‍ഹം മുതല്‍ 50,000 വരെ പിഴയും 10 വര്‍ഷം വരെ തടവും ലഭിക്കും. മാനസികമായി പീഡിപ്പിക്കുക, കുട്ടികളെ തനിച്ച് വീട്ടില്‍ നിര്‍ത്തുക, കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യിക്കുക, െ്രെഡവറുടെ ഒപ്പം ഇരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഉണ്ട്. അടുത്തിടെ കെട്ടിടങ്ങളില്‍ നിന്ന് വീണു കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ ഉണ്ടായതിനാല്‍, ഇനി ഇങ്ങനെയുള്ള സംഭവങ്ങള്‍ക്ക്, അശ്രദ്ധയുടെ പേരില്‍ രക്ഷിതാക്കള്‍ക്കെതിരെ കര്‍ശനശിക്ഷ ഉണ്ടാകും.
കുട്ടികള്‍ക്ക് മാനസികമായ പിന്തുണ ഉറപ്പാക്കേണ്ട ഉത്തരവാദിത്ത്വം രക്ഷിതാക്കള്‍ക്കാണെന്നും എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലന സേവനങ്ങള്‍ക്കും അവകാശമുണ്ടെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. അപകടകരമായ സാഹചര്യത്തില്‍ കുട്ടികളെ കാണുന്നവര്‍ വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടതും നിര്‍ബന്ധമാണ്. അശ്ലീല ചിത്രങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ശിക്ഷ ലഭിക്കും. 24 സര്‍ക്കാര്‍ ഏജന്‍സികളും കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് അതോറിറ്റിയും പങ്കെടുത്ത യോഗമാണ് ബാല സംരക്ഷണ നിയമത്തിന് രൂപം നല്‍കിയത്.