NewsGulf

യുഎഇയില്‍ യോഗ അഭ്യസിപ്പിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ബാബാ രാം ദേവ്

ദുബായ്: അന്താരാഷ്ട്ര യോഗാ ദിനാചരണ പരിപാടിക്ക് നേതൃത്വം നല്‍കാന്‍ യോഗാ ഗുരു ബാബാ രാം ദേവ് ദുബായില്‍ എത്തി. ദുബായ് എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അനുരാഗ് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അദ്ദേഹത്തെ സ്വീകരിച്ചു.

വിവിധ ലോകരാജ്യ സംസ്‌കാരങ്ങള്‍ ഒരുമിക്കുന്ന യുഎഇയില്‍ യോഗ അഭ്യസിപ്പിക്കാന്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് ബാബാ രാം ദേവ് പറഞ്ഞു.200 ഓളം രാജ്യങ്ങളിലെ പൗരന്മാരും, ദുബായ് രാജകുടുംബാംഗങ്ങളും അണിനിരക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണം ചരിത്രത്തിന്റെ ഏടുകളില്‍ സൂക്ഷിക്കപ്പെടുമെന്നും, രാജ്യ, ഭാഷാ, വര്‍ണ്ണ, സംസ്‌കാരങ്ങള്‍ക്കപ്പുറം യോഗ ശാസ്ത്രീയമായ ഒരു ജീവിതരീതിയാണെന്നും അദ്ദേഹം ജനം ടി.വി യോട് പറഞ്ഞു.

അല്‍പ്പസമയത്തിനകം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കുന്ന ബാബാ രാം ദേവിനോടൊപ്പം ഡല്‍ഹി എം.എല്‍എ ഓം പ്രകാശ് ശര്‍മ്മ, ബി.ജെ.പി വക്താവ് രാമേശ്വര്‍ പ്രസാദ് ചൗരസ്യ, അതുല്‍ ജെയിന്‍ എന്നിവരും ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്കുള്ള യാത്രക്കിടെ ജനം ടിവിക്ക് പ്രത്യേക ആശംസകള്‍ നല്‍കാനും ബാബാ രാം ദേവ് മറന്നില്ല.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close