കൊച്ചി: ജിഷ വധക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി അന്വേഷണ സംഘം ആസാമില്‍ എത്തി. കൊച്ചി സിറ്റി പൊലീസിലെ എസ്.ഐ.ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇന്നലെ വൈകിട്ടോടെ ആസാമില്‍ എത്തിയത്.
ജിഷയുടെ കൊലപാതക ദിവസം കേരളത്തില്‍ നിന്നും ആസാമില്‍ എത്തിയ പ്രതിയുടെ സുഹൃത്ത് പോലീസിന്റെ പിടിയില്‍ ആയെന്നാണ് സൂചന. ആസാമില്‍ എത്തിയ പോലീസ് സംഘം പ്രതിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.