ന്യൂഡൽഹി: ഈ വരുന്ന തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയാകാൻ താനില്ലെന്ന് ഷീലാ ദീക്ഷിത്. ഈ വിവരം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചതായാണ് ലഭ്യമാകുന്ന വിവരങ്ങൾ.
പ്രശാന്ത് കിഷോറാണ്, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഷീലാ ദീക്ഷിതിനെ ശുപാർശ ചെയ്തത്. അതേസമയം, ഷീലയുടെ വിയോജിപ്പ് വ്യക്തമായ സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള തിരച്ചിലിലാണ് കോൺഗ്രസ് നേതൃത്വം.