ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ റിസർവ് ബാങ്ക് ഗവർണറാകുമെന്ന് സൂചന. ഗവർണർ സ്ഥാനത്തേക്കുള്ള നാലു പേരുടെ പട്ടികയിൽ കൂടുതൽ സാദ്ധ്യത അരുന്ധതി ഭട്ടാചാര്യക്കാണ്.
ഇപ്പോഴത്തെ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ സെപ്റ്റംബറോടെ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ ഗവർണറായി അരുന്ധതി ഭട്ടാചാര്യയുടെ പേര് ഉയർന്നു വരുന്നത്. അരുന്ധതി റിസർവ് ബാങ്കിന്റെ ഗവർണർ ആവുകയാണെങ്കിൽ, ഈ പദവിയിലെത്തുന്ന ആദ്യ വനിതയായിരിക്കും അവർ.