കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ തെളിവെടുപ്പിനായി കാഞ്ചീപുരത്തേക്ക് കൊണ്ടു പോയി. അമീറുൾ ഒളിവിൽ കഴിഞ്ഞപ്പോൾ, താമസിച്ചിരുന്ന സ്ഥലങ്ങളിലേക്കാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്.
പുലർച്ചെ 3 മണിക്കാണ് ആലുവ പൊലീസ് ക്ലബ്ബിൽ നിന്ന് പ്രതിയുമായി അന്വേഷണ സംഘം കാഞ്ചീപുരത്തേക്ക് പോയത്. അമീറുൾ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.