തിരുവനന്തപുരം: നാവായിക്കുളത്ത് ബസ് മറിഞ്ഞ് മുപ്പതോളം പേർക്ക് പരിക്കേറ്റു. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് മറിഞ്ഞത്.
മറ്റൊരു വാഹനത്തെ മറികടക്കവെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ചുള്ള കൂടിതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.