തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതല്‍ സംസ്ഥാനത്ത് ഹെല്‍മെറ്റ് ധരിക്കാതെയെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
പദ്ധതി വിജയിച്ചാല്‍ കേരളം മുഴുവന്‍ ഇതു നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദേശം ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും നല്‍കും.