ആലപ്പുഴ: ഹരിപ്പാടിനടുത്ത് സ്കൂള്‍ ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. കെ.കെ.കെവി.എം സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. എല്‍.പി,യു.പി വിദ്യാര്‍ഥികളടക്കം ബസിലുണ്ടായിരുന്ന 41 വിദ്യാര്‍ത്ഥികളും രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടാണ് അപകടം. സ്കൂളില്‍ നിന്നും ഏകദേശം രണ്ടര കിലോമീറ്റര്‍ അകലെയാണ് അപകട സ്ഥലം.
ഇടുങ്ങിയ റോഡില്‍ ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്തിയതാണ് കുരുന്നുകളുടെ ജീവന് രക്ഷിച്ചത്. കഷ്ടിച്ച് ഒരു ബസിന് കടന്നുപോകാനുളള വീതി മാത്രമാണ് റോഡിനുളളത്. ബൈക്കിന് വഴികൊടുക്കുന്നതിനിടെ റോഡിന്റെ ഒരു വശം ഇടിയുകയായിരുന്നു.