മലപ്പുറം: മങ്കടയിലെ സദാചാര കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്ത നാല് പേരെയും ഇന്ന് പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിക്കാണ് കോടതിയിൽ ഹാജരാക്കുക.
സംഭവത്തിൽ ഏഴു പേർ ഉണ്ടെന്നാണ് സാക്ഷിമൊഴി. ചൊവ്വാഴ്ച പുലർച്ചെയാണ് മങ്കട കൂട്ടിൽ കുന്നിശ്ശേരി വീട്ടിൽ നസീർ ഹുസൈനെ പ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. മർദ്ദനമേറ്റ് അവശ നിലയിൽ കിടന്ന നസീറിനെ മണിക്കൂറുകൾക്ക് ശേഷമാണ് ആശുപത്രിയിൽ കൊണ്ടു പോകാൻ അനുവദിച്ചതെന്ന് സഹോദരൻ മൊഴി നൽകിയിരുന്നു. കേസിലെ മുഖ്യപ്രതികളായ സുഹൈൽ, ഷക്കീർ എന്നിവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.