തിരുവനന്തപുരം: യോഗയെ കുറിച്ച് തെറ്റായി ധരിപ്പിച്ച മന്ത്രിയെ ഉപദേശിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ഒ.രാജഗോപാൽ MLA. യോഗയുടെ ഉപജ്ഞാതാവ് പതഞ്ജലി മഹർഷിയുടെ ശ്ലോകത്തെ കീർത്തനം എന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ലോക രാഷ്ട്രങ്ങളുടെ മുന്നിൽ പോലും അപമാനം വരുത്തിയതായി അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപനത്തിലെ വികസന പദ്ധതികൾ അംഗീകരിക്കുന്നുണ്ടെങ്കിലും ചിലതിൽ അവസരവാദം ഉണ്ടോയെന്നു കണ്ട് അറിയേണ്ടിയിരിക്കുന്നു എന്നും ഒ.രാജഗോപാൽ കൂട്ടിച്ചേർത്തു. ബി.ജെ.പിക്ക് എതിരെയുള്ള ഇടതു വലതു മുന്നണികളുടെ കൂട്ടുകെട്ടിനെ കുറിച്ചും രാജഗോപാൽ സഭയിൽ പരാമർശിച്ചു.