പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ലോകബാങ്ക് പ്രസിഡന്റ് ജിം യോംഗ്. സമീപകാലത്ത് ഇന്ത്യ കൈവരിച്ച സാമ്പത്തിക പുരോഗതിയ്ക്ക് പിന്നിൽ നരേന്ദ്രമോദിയുടെ വീക്ഷണങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് യോംഗ് പറഞ്ഞു.
പ്രധാനമന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ ദിശയിലാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ നീങ്ങുന്നത്. നിലവിലെ സ്ഥിതിയിൽ ലോക ബാങ്കിന് അതീവ സംതൃപ്തിയുണ്ട്. ബുദ്ധിമുട്ടേറിയ പദ്ധികൾ ലക്ഷ്യത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രത്യേക കഴിവുണ്ടെന്നും ജിം യോംഗ് അഭിപ്രായപ്പെട്ടു.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ലോകബാങ്ക് പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. മോദി സർക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സന്ദർശനം.