തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് സാധ്യത തേടി വിജിലന്‍സ്. ഇതിനായി വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടി. കേസില്‍ തുടരന്വേഷണം നടത്താനുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി പരിഗണനയിലുണ്ട്.
ബാര്‍ കോഴക്കേസില്‍ ഇതുവരെ നിയമോപദേശം തേടിയത് അഡീഷണല്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ശശീന്ദ്രനില്‍ നിന്നായിരുന്നു. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തിയാണ് ജേക്കബ് തോമസ് വിശദീകരണം തേടിയിരിക്കുന്നത്.