ചെന്നൈ: തമിഴ്നാട്ടിലെ നുങ്കമ്പാക്കം റെയിൽവേ സ്റ്റേഷനിൽ ഇൻഫോസിസ് ജീവനക്കാരി സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ചെങ്കോട്ടയിൽ നിന്നുമാണ് പൊലീസ് രാംകുമാറിനെ പിടികൂടിയത്. സ്വാതിയുടെ മൊബൈൽ സിഗ്നലുകൾ പിന്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി രാംകുമാറാണെന്ന് കണ്ടെത്തിയത്. പ്രണയാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയാണ് ഓഫീസിലേക്ക് പോകാൻ ട്രെയിൻ കാത്തു നിന്ന സ്വാതി കുത്തേറ്റു മരിച്ചത്.