കണ്ണൂർ: തലശ്ശേരിയിൽ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസ് അയച്ചു. അറസ്റ്റ് ചെയ്യാനുളള സാഹചര്യം വിശദീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.
രണ്ടു ദളിത് യുവതികളെ കൈക്കുഞ്ഞുമായാണ് ജയിലിലടച്ചിരുന്നത്. അതേസമയം ജാമ്യം നൽകുന്നത് വൈകിപ്പിച്ചുവെന്നും പരാതിയുണ്ട്. സംഭവത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.