പാർട്ടിയിൽ ഗ്രൂപ്പിസം അനുവദിക്കില്ലെന്ന് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗ്രൂപ്പുകളി തുടർന്നാൽ പാർട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്നും അദ്ദേഹം അന്ത്യശാസനം നൽകി. കേരളത്തിൽ മാത്രമായി സംഘടനാ തെരഞ്ഞെടുപ്പ് അപ്രായോഗികമാണ്. ഗ്രുപ്പ് സമവാക്യങ്ങളുടെ ഭാഗമായി ഉണ്ടായ ജംബോകമ്മിറ്റികൾ ഉടൻ പിരിച്ചുവിടണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. കേരളത്തിൽ നിന്നും വിളിച്ചുവരുത്തിയ എം.എൽ.എമാരടക്കമുള്ള പ്രതിനിധി സംഘത്തോടാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയത്. നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടരുകയാണ്.